കൊച്ചി : മതചിഹ്നങ്ങളെ ഉപേക്ഷിക്കുകയും ചർക്കയെ പൊതു ചിഹ്നമാക്കി, രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയും ചെയ്ത ഗാന്ധിജി, സർവമത സമഭാവനയെന്ന മതനിരപേക്ഷതയ്ക്ക് പുതിയ വ്യഖ്യാനം നൽകിയെന്ന് കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. കെ .ജി. ......
ശബരിമല അയ്യപ്പസ്വാമി ക്ഷേത്രത്തിലെ ക്ക് 1998 ൽ വിജയ് മല്ലയ്യ സ്വർണ്ണം പൊതിഞ്ഞു നൽകിയ ദ്വാരപാലക ശില്പത്തിന്റെ പാളികൾ ചെ മ്പായി മാറിഎന്ന് പറയുന്ന വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി.
കേരളത്തിലെ മേജർ ക്ഷേത്രങ്ങളിലെ സ്വർണ്ണം ഉൾപ്പെടെയുള്ള സ്വത്തുക്കൾ ചിലർ അപഹരിക്കുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ വിപുലമായ ഓഡിറ്റിംഗ് നടത്തണമെന്ന് ഡി എസ് ജെ പി പ്രസിഡൻറ് കെ എസ് ആർ മേനോൻ ആവശ്യപ്പെട്ടു.
"ആദ്യകാലം മുതലേ ചെമ്പ് സ്വർണ്ണമാക്കി മാറ്റാനുള്ള വലിയ ശ്രമങ്ങൾ ശാസ്ത്രജ്ഞർ നടത്തിക്കൊണ്ടിരിക്കുമ്പോൾ ശബരിമലയിൽ ഉത്തരവാദിത്തപ്പെട്ടവർ സ്വർണ്ണം ചെമ്പാക്കി മാറ്റുന്ന പരിപാടിയിൽ വിജയം കണ്ടിരിക്കുകയാണ്
"കാട്ടിലെ തടി തേവരുടെ ആന' എന്ന നിലയിൽ ക്ഷേത്രങ്ങളുടെ കൊള്ളയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അത് തടയാൻ എല്ലാ ഹിന്ദു സംഘടനകളും ശക്തിയായി മുന്നോട്ടു വരണം. ......
കൊച്ചി: വെളിച്ചവും സംസ്കാരവും സാമൂഹികതയും ചേരുന്ന ഗ്ലോ കൊച്ചി ആഘോഷം 18, 19 തിയ്യതികളിൽ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കും. വൈകിട്ട് മൂന്നു മുതൽ രാത്രി 12 വരെയാണ് പരിപാടി നടക്കുക.
“ഇല്ലൂമിനേറ്റ് കൊച്ചി” എന്ന പ്രമേയത്തിൽ നടക്കുന്ന ഗ്ലോ കൊച്ചി പരിപാടിയിൽ കുടുംബങ്ങൾ, കലാകാരന്മാർ, വിദ്യാര്‍ഥികൾ, ചെറുകിട സംരംഭകർ തുടങ്ങിയവർക്ക് പങ്കെടുക്കാവുന്നതാണ്.
എൽ ഇ ഡി വസ്ത്രങ്ങളും ആക്സസറികളും ഉപയോഗിച്ചുള്ള ഗ്ലോ പരേഡ്, കലയും സാങ്കേതികതയും ചേരുന്ന ഇന്ററാക്ടീവ് ലൈറ്റ് ഇൻസ്റ്റലേഷൻസ്, സംഗീതം, നൃത്തം, ഡാൻഡിയ തുടങ്ങിയ നൈറ്റ് എന്റർടെയ്ൻമെൻ്റുകൾ അടങ്ങി ലൈവ് പെർഫോമൻസ്, ഫെയ്സ് പെയിന്റിങ്, യു വി ഗെയിമുകൾ, ഗ്ലോ ആക്ടിവിറ്റികൾ ഉൾപ്പെടുന്ന കിഡ്സ് ഗ്ലോ സോൺ, ഭക്ഷണശാലകളും ഹാൻഡ്മേഡ് ഉത്പന്നങ്ങളുമുളള നൈറ്റ് ബസാറിൻ്റെ ഫൂഡ് ആൻ്റ് ഫ്ലീ മാർക്കറ്റ്, പ്രതീക്ഷയുടെ സന്ദേശം പ്രകാശിപ്പിക്കുന്ന കമ്യൂണിറ്റി വാൾ ഓഫ് ലൈറ്റ് എന്നിവ ഗ്ലോ കൊച്ചിയിലുണ്ടാവും.
100 രൂപയാണ് ടിക്കറ്റ് ചാർജ്. ......
കൊച്ചി: മതസൗഹാർദ്ദവും മാനവ മൈത്രിയും പ്രോത്സാഹിപ്പിക്കുന്നവർക്കായി തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോറിയ ന്യൂസും ലൈറ്റ് ടു ലൈഫ് ചാരിറ്റബിൾ ഫൗണ്ടേഷനും ചേർന്ന് നൽകുന്ന ലൈറ്റ് ടു ലൈഫ് മൈത്രി അവാർഡിന് കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോഓപ്പറേഷൻ (സിസിസി)ജനറൽ സെക്രട്ടറി പി രാമചന്ദ്രൻ അർഹനായി. എറണാകുളം കരയോഗം ജനറൽ സെക്രട്ടറിയാണ് രാമചന്ദ്രൻ.കത്തോലിക്കാ ബാവ മാർത്തോമാ മാത്യൂസ് തൃതീയൻ അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ സിസിസി ചെയർമാൻ ഡോ. ......
കൊച്ചി: ഇന്ത്യയിലെ അതിതീവ്ര മഴയിൽ ഉഷ്ണമേഖലാ തരംഗങ്ങളുടെ സ്വാധീനം പഠിക്കുന്ന പദ്ധതിക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ശാസ്ത്രജ്ഞർക്ക് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ അംഗീകാരം. ഈ ഗവേഷണ പദ്ധതിക്ക് 44 ലക്ഷം രൂപയുടെ ഗ്രാന്റ് ആണ് അനുവദിച്ചിരിക്കുന്നത്. ......
കൊച്ചി: ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്, ഇന്നവേഷൻ, ജീവനക്കാരുടെ ക്ഷേമം, എന്നീ മേഖലകളിലെ മികവിനാണ് അംഗീകാരം. ......
കൊച്ചി : ലോകത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സര്‍ഗാത്മക സമ്പദ് വ്യവസ്ഥയുടെ ഗുണഫലം നേടാന്‍ കേരളത്തിലെ സാങ്കേതികപ്രവര്‍ത്തകര്‍ ശ്രമിക്കണണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ അനൂപ് അംബിക പറഞ്ഞു. കളമശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കാമ്പസിലുള്ള ഫാബ് ലാബിന്റെ 2025 ലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക പ്രവര്‍ത്തകരും സര്‍ഗാത്മക സമൂഹവും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലാണെന്ന ധാരണ സമൂഹത്തിനുണ്ടായിരുന്നു. ......
ദോഹ: ഗൾഫ് സഹകരണ കൗൺസിൽ (GCC) അംഗരാജ്യങ്ങളായ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവയെ ബന്ധി പ്പിക്കുന്ന GCC റെയിൽവേ പദ്ധതി 2030 ഡിസംബറോടെ പൂർത്തിയാക്കുമെന്ന് ഗൾഫ് റെയിൽവേ അതോറിറ്റി സ്ഥിരീകരിച്ചു.
2009-ൽ കുവൈത്തിൽ നടന്ന 30-ാമത് GCC ഉച്ചകോടിയിലാണ് ഈ 2,117 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ പദ്ധതി അംഗീകരിച്ചത്. 2018-ൽ പൂർത്തിയാക്കാനായിരുന്നു ആദ്യ ലക്ഷ്യം, എന്നാൽ നീണ്ട താമസങ്ങൾക്കുശേഷം പദ്ധതി ഇപ്പോൾ പുനരുജ്ജീവിത ഘട്ടത്തിലേക്കാണ് കടക്കുന്നത്.
പദ്ധതി പൂർത്തിയായാൽ ഗൾഫ് രാജ്യങ്ങളിൽ യാത്ര, ചരക്ക് ഗതാഗതം, വ്യാപാര ബന്ധം, വിനോദസഞ്ചാരം എന്നിവയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
റെയിൽ പാത കുവൈത്തിൽ നിന്ന് ആരംഭിച്ച് സൗദിയിലെ ദമ്മാമിലേക്ക് നീളും.
അവിടെനിന്ന് സൽവ അതിർത്തിയിലൂടെ ഖത്തറിലേക്കും ബഹ്റൈനിലേക്കും ബന്ധിപ്പിക്കപ്പെടും.
സൗദിയിൽ നിന്നുള്ള മറ്റൊരു പാത അബൂദാബിയും അൽ ഐനും വഴിയായി യുഎഇയിലേക്കും ഒമാനിലെ സോഹർ, മസ്കത്ത് എന്നിവിടങ്ങളിലേക്കും നീളും.പദ്ധതിയുടെ സുരക്ഷാ, പരിസ്ഥിതി, സാങ്കേതിക മാനദണ്ഡങ്ങൾ എല്ലാ രാജ്യങ്ങളും ഏകീകരിക്കും. ......